
ജബൽപൂരിൽ സംഘപരിവാർ ആക്രമണത്തിന് ഇരയായ മലയാളി വൈദികരുടെയും തീർഥാടകരുടെയും കാര്യത്തിൽ പാര്‍ട്ടി കോൺഗ്രസിനിടയിലും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടെന്നും അന്വേഷിക്കുകയും ചെയ്തെന്ന് മന്ത്രി കെ രാജന്‍. അക്രമത്തിന് ഇരയായ ഫാദര്‍ ഡേവിസ് ജോര്‍ജുമായി അദ്ദേഹം നേരിട്ട് വീഡിയോ കോളിലൂടെ സംസാരിച്ചു. ജബല്‍പൂരിലെ ആക്രമണത്തില്‍ ഫാദറിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നതെന്ന് ഫാദര്‍ ഡേവിസ് ജോര്‍ജിന്റെ സഹോദരന്‍ ജോബി തേറാട്ടില്‍ പറഞ്ഞു. കേസെടുത്തെങ്കിലും ഇനിയും ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഒരു തോക്കുമതി എല്ലാം അവസാനിപ്പിക്കാന്‍. ഇനി പ്രാര്‍ഥനകള്‍ ആരംഭിക്കാൻ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ജബല്‍പൂര്‍ ആക്രമണം; ഒടുവില്‍ കേസെടുത്ത് പൊലീസ്
ഫാദറുമായി താൻ സംസാരിച്ചു. കേസെടുത്തതില്‍ ആക്രമിച്ചവര്‍ക്ക് വൈരാഗ്യം തോന്നാന്‍ ഇടയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത് ആശ്വാസകരമെന്നും ജോബി തേറാട്ടില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here