‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടം

Jabalpur Boat Tragedy

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലെ ജബൽപൂർ ബോട്ട് അപകടം നടന്നത്. നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ അപകടത്തിൽ മരിച്ച ഒരു അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. മകനെ നെഞ്ചോട് ചേർത്തുപിടിച്ചു നിലയിൽ ആയിരുന്നു ആ അമ്മ. ഭർത്താവിനും മകൾക്കുമൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇതിൽ മകളും പിതാവും രക്ഷപ്പെട്ടു. ഇപ്പോഴിതാ തന്റെ അമ്മ മുങ്ങിത്താഴുന്നത് കണ്ടുവെന്ന് പറഞ്ഞ് വിതുമ്പി കരയുന്ന മകളെ ചേർത്തുപിടിച്ച അച്ഛന്റെ ചിത്രമാണ് പുറത്തുവരുന്നത്. പെൺകുട്ടിക്ക് തന്റെ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടമായത് മധ്യപ്രദേശിലെ ബർഗി ഡാമിന് സമീപം നർമദ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആണ്.

“ബോട്ട് തലകീഴായി മറിഞ്ഞു, പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പലിൽ വെള്ളം നിറഞ്ഞു. എന്റെ അമ്മയെയും സഹോദരനെയും കാണാനില്ല, മുത്തശ്ശനെ എനിക്ക് തിരികെ കിട്ടി,” കണ്ണുകൾ നിറഞ്ഞ് അവൾ പറഞ്ഞു. ക്രൂയിസ് ബോട്ട് മറിഞ്ഞ് ഒമ്പത് പേരാണ് മരണപ്പെട്ടത്.

ALSO READ: നെഞ്ചോടുചേർത്തൊരമ്മ; ക്രൂയിസ് ബോട്ട് ദുരന്തത്തിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടതോടെ അതിജീവനത്തിനുള്ള പ്രതീക്ഷകളും മങ്ങുകയാണ്. തന്റെ ഭാര്യയെയും കൊച്ചുമകനെയും സഹോദരിയെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് സയ്യിദ് റിയാസ് എന്ന അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാൾ പറയുന്നു.

ശക്തമായ കാറ്റിൽ നദി പ്രക്ഷുബ്ധമായതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും ബോട്ട് കരയിലേക്ക് തിരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിഭ്രാന്തികൾക്കിടയിൽ ഈ വിളികൾ ജീവനക്കാർക്ക് കേൾക്കാൻ സാധിച്ചില്ല. നിയന്ത്രണം വിട്ട ബോട്ട് ഒഴുകി നീങ്ങുകയും പിന്നീട് മറിയുകയുമായിരുന്നു.

ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്ന ഏതാനും യാത്രക്കാരെ നാട്ടുകാർ ചേർന്ന് കയർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അഞ്ച് കുട്ടികളടക്കം ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News