
കൊഴുക്കട്ട മലയാളിയുടെ രുചി മുകുളങ്ങളിൽ എപ്പോഴും മധുരിക്കുന്ന അനുഭവം പങ്കുവക്കുന്ന ഒരു പലഹാരമാണ്. പ്രാതലിനും ചായക്കുമൊക്കെ മനസും വയറും നിറക്കുന്ന കൊഴുക്കട്ടയുടെ ഒരു വ്യത്യസ്തത രുചിയനുഭവം പരീക്ഷിച്ചാലോ. ചക്ക നിറച്ച ഗോതമ്പ് കൊഴുക്കട്ട എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ:
അരിഞ്ഞ ചക്കപ്പഴം – ആവശ്യത്തിന്
1/2 കപ്പ് ഗോതമ്പുപൊടി
1/4 കപ്പ് ശർക്കര
1/4 ടീസ്പൂൺ ഏലക്കപ്പൊടി
1/2 ടീസപൂൺ നെയ്യ്
തേങ്ങാപ്പീര – ആവശ്യത്തിന്
ആവശ്യത്തിന് ഉപ്പും എണ്ണയും
വെള്ളം – ആവശ്യത്തിന്
ALSO READ; ചപ്പാത്തിക്കൊപ്പം കിടിലൻ ചന മസാല ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയാറാക്കാം ഈ റെസിപ്പി
തയാറാക്കുന്ന വിധം
അരിഞ്ഞെടുത്ത ചക്കപ്പഴം ഗ്രൈൻഡറിലോ മറ്റോ അരച്ചെടുക്കുക.തുടർന്ന് അതിലേക്ക് ഉപ്പും ഗോതമ്പുമാവും ചേർത്ത് കുഴച്ചെടുക്കുക. ശർക്കരയും വെള്ളവും ഒരു പാത്രത്തിൽ ചേർത്ത് യോജിപ്പിച്ച് പാനിയാക്കുക. ഈ പാനി തിളയ്ക്കുമ്പോൾ ഉപ്പും ഏലക്കാപൊടിയും തേങ്ങാപ്പീരയും ചേർത്ത് യോജിപ്പിച്ചു വെള്ളം മാറ്റിയെടുക്കുക. ചെറിയ ഗോതമ്പു ബോളുകളാക്കി എടുത്തു കൈകൊണ്ടു പരത്തിയ ശേഷം തേങ്ങാപ്പീര ഉള്ളിൽവച്ച്, ഉരുട്ടി പത്ത് മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here