‘അച്ഛൻ ഒരു ചാരനായിരുന്നു, എന്റെ പേര് പോലും ഇതല്ല’; വെളിപ്പെടുത്തലുമായി ജാക്കി ചാൻ

ആയോധനകലയിലെ ഇതിഹാസവും നടനുമായ ജാക്കി ചാൻ അടുത്തിടെ തന്റെ സ്വന്തം വ്യക്തിത്വത്തെ മാറ്റിമറിച്ച ഒരു കുടുംബ രഹസ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ പിതാവ് ചാരനായിരുന്നുവെന്ന് ആണ് താരം തുറന്നുപറഞ്ഞത്. വീഡിയോ അഭിമുഖത്തിനിടെ ഒരു പഴയ കുടുംബ ഫോട്ടോ കാണിച്ചുകൊണ്ട് ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പേരിലുള്ള കുടുംബത്തെ സൂചിപ്പിക്കുന്ന ചാന്‍ എന്നത് യഥാര്‍ഥപേരല്ലെന്നും ഉൾപ്പെടെ താരം പറഞ്ഞത്.

നേരത്തെ, 2003-ല്‍ പുറത്തിറങ്ങിയ ‘ട്രെയ്‌സസ് ഓഫ് ദി ഡ്രാഗണ്‍: ജാക്കി ചാന്‍ ആന്‍ഡ് ഹിസ് ലോസ്റ്റ് ഫാമിലി’ എന്ന ഡോക്യുമെന്ററിയില്‍ ജാക്കി ചാന്റെ പിതാവ് 1940-കളില്‍ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാരനായി പ്രവര്‍ത്തിച്ചിരുന്നതായി കാണിച്ചിരുന്നു. കറുപ്പ് കള്ളക്കടത്തുകാരിയും ചൂതാട്ടക്കാരിയുമാണ് ജാക്കി ചാന്റെ മാതാവ് എന്നും ഡോക്യുമെന്ററിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ജാക്കി ചാന്റെ വെളിപ്പെടുത്തല്‍. തന്റെ പിതാവ് താന്‍ ചാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തില്‍ ജാക്കി ചാന്‍ സംസാരിക്കുന്നത്.

ALSO READ: കഥപറഞ്ഞ് തിരികെ വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം; തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു

‘എന്റെ പിതാവ് സുമുഖനായിരുന്നു. അദ്ദേഹം ഒരു ചാരനായിരുന്നു. എനിക്ക് 40 വയസോ മറ്റോ ആയപ്പോഴാണ് അച്ഛന്റെ രഹസ്യം ഞാന്‍ അറിയുന്നത്. ഒരുദിവസം ഞാന്‍ കാറോടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പിതാവ് ആവശ്യപ്പെട്ടു. ‘മോനേ എനിക്ക് പ്രായമായി. ഞാന്‍ ചിലപ്പോള്‍ ഇനി ഒരിക്കലും എഴുന്നേല്‍ക്കാത്ത ഉറക്കത്തിലേക്ക് വീഴും. എനിക്ക് ഒരു രഹസ്യം പറയാനുണ്ട്. നീ ചാന്‍ അല്ല, നിന്റെ ശരിയായ പേര് ഫാങ് എന്നാണ്’, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നുപറച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി’, എന്നായിരുന്നു ജാക്കി ചാന്റെ വാക്കുകള്‍. കൂടാതെ പിതാവിന്റെ നിഴൽ നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചുള്ള സത്യം ഉൾക്കൊള്ളാൻ തുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നും താരം പറഞ്ഞിരുന്നു.

കുടുംബചരിത്രത്തിൽ നിന്നുള്ള നാടകീയമായ വെളിപ്പെടുത്തലുകൾക്കിടയിലും, താരപദവിയിലേക്കുള്ള സ്വന്തം യാത്ര ചാനുണ്ട്. 1995-ൽ റംബിൾ ഇൻ ദി ബ്രോങ്ക്സിലൂടെയാണ് അദ്ദേഹം ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, എന്നാൽ ക്രിസ് ടക്കറിനൊപ്പം 1998-ൽ പുറത്തിറങ്ങിയ ആക്ഷൻ-കോമഡി റഷ് അവർ ആണ് അദ്ദേഹത്തെ ലോകമെമ്പാടും ഒരു താരമായി സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali