
മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ ഇല്ലാതെ പശ്ചിമ ബംഗാളിലുടനീളം റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന കുടിയൊഴിപ്പിക്കലിന്റെ തുടർച്ചയായിട്ടാണ് ജാദവ്പൂർ റെയിൽവേ സ്റ്റേഷനിലും ബുൾഡോസറുകളുമായി അധികാരികൾ എത്തിയത്. ജൂൺ 3ന് രാത്രിയുടെ മറവിൽ ബുൾഡോസർ രാജ് നടത്താൻ എത്തിയവർക്ക് പക്ഷെ ചെങ്കൊടിക്കു മുന്നിൽ പിന്മാറേണ്ടി വന്നു. പുനരധിവാസം നടപ്പാക്കാതെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ സാധിക്കില്ല എന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചപ്പോൾ. കച്ചവടക്കാരെ തെരുവിലെറിയാനുള്ള അധികാരവർഗത്തിന്റെ ഹുങ്കിന് മുട്ടുമടക്കേണ്ടി വന്നു.
പക്ഷെ പിന്നെയും അതേ ബുൾഡോസറുകൾ ജാദവ്പൂരിലെ മനുഷ്യരെ തേടി വന്നു. പ്രതിഷേധക്കാരെ കൈയ്യൂക്ക് കൊണ്ട് നേരിടാനാണ് ഇത്തവണ അധികാര വർഗം ശ്രമിച്ചത്. മുതിർന്ന പാർട്ടി നേതാക്കൾ ഉൾപ്പെടെ പ്രതിഷേധക്കാർക്കെതിരെ ക്രൂരമായ ആക്രമണമാണ് പൊലീസ് അഴിച്ചുവിട്ടത്. കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി, എസ്എഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ മുതലായവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read: ചെങ്കൊടികൾ ഉയർന്നു, ബുൾഡോറുകൾ പിൻവാങ്ങി: ജാദവ്പൂരിലെ ബുൾഡോസർ രാജിനെ പ്രതിരോധിച്ച് സിപിഐ എം
പുനരധിവാസം നടപ്പിലാക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ എം. കൈയ്യൂക്ക് കൊണ്ട് ജാദവ്പൂർ സ്റ്റേഷനു സമീപത്തെ കടകൾ തകർക്കുകയും ചെയ്തു. കേന്ദ്ര സേനയും പൊലീസും ചേർന്ന് ക്രൂരമായ ആക്രമണമാണ് പ്രതിഷേധക്കാർക്ക് നേരെ നടത്തിയത്. ഇരുട്ടിന്റെ മറവിൽ നിരവധി കുടുംബങ്ങൾക്കാണ് ഉപജീവനമാർഗങ്ങളെല്ലാം നഷ്ടപ്പെടുന്ന ക്രൂരതയാണ് ബംഗാളിൽ റെയിൽവേ കുടിയൊഴിപ്പിക്കൽ എന്ന പേരിൽ നടത്തുന്ന ബുൾഡോസർ രാജിലൂടെ നടപ്പിലാക്കുന്നത്.
റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് പുനരധിവാസം നടപ്പാക്കാതെ കച്ചവടക്കാരെ തെരുവിലേക്കെറിയുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം എംപി അമറ്ര റാം കഴിഞ്ഞ ആഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. പശ്ചിമ ബംഗാളിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ദീർഘകാലമായി ജീവിക്കുന്ന കച്ചവടക്കാരെ പറ്റിയും യാത്രക്കാർക്ക് താങ്ങാനാവുന്ന വിലയിൽ സാധനങ്ങളും ഭക്ഷണസാധനങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന സാധാരണ മനുഷ്യാരാണവർ എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

