‘അവന്റെ സിനിമാ സെലക്ഷനെ പറ്റി എല്ലാവര്‍ക്കും അറിയാം, ആ ഗ്രാഫ് ഒരിക്കലും താഴേക്ക് പോയിട്ടില്ല, എന്റെ പ്രതീക്ഷയും അതാണ്’: ജഗദീഷ്

jagadish

ഹാസ്യ താരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് ജഗദീഷ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് നടന്‍.

ആസിഫിന്റെ കരിയര്‍ ഗ്രാഫ് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആ ഗ്രാഫ് ഒരിക്കലും താഴേക്ക് പോയിട്ടില്ലെന്നും ജഗദീഷ് പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

Also Read : ‘ഞാന്‍ പിറകെ നടന്ന് ചോദിച്ച് വാങ്ങിയ കഥാപാത്രമായിരുന്നു ആ സിനിമയിലേത്; അത് വമ്പന്‍ ഹിറ്റായി’: നിവിന്‍ പോളി

ആസിഫിന്റെ സിനിമാ സെലക്ഷനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതില്‍ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരിക്കും പ്രേക്ഷകര്‍ തിയേറ്ററില്‍ വരികയെന്നും താരം പറഞ്ഞു.

‘ആസിഫ് അലിയുടെ ഗ്രാഫ് എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവന്റെ ഗ്രാഫ് ഒരിക്കലും താഴേക്ക് പോയിട്ടില്ല. ആസിഫിന്റെ സിനിമാ സെലക്ഷനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതില്‍ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരിക്കും പ്രേക്ഷകര്‍ തിയേറ്ററില്‍ വരിക. ആസിഫിന്റേതായി വരുന്ന അടുത്ത സിനിമ ആഭ്യന്തര കുറ്റവാളിയാണ്. ഭാഗ്യവശാല്‍ അതിലും ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍,’ ജഗദീഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News