അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആദ്യ ഗാനം സൂപ്പര്‍ഹിറ്റ്

ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാര്‍ ഉര്‍വ്വശിക്കൊപ്പം വളരെ നാളുകള്‍ക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണിപ്പോള്‍.

ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറില്‍ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാള്‍സ് എന്റര്‍പ്രൈസസിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

സുബ്രമണ്യന്‍ കെ വി യുടെ സംഗീതത്തില്‍ നാചി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മോഹനന്‍ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാള്‍സ് എന്റര്‍പ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലര്‍ന്ന രീതിയിലാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്ന ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു.

രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാള്‍സ് എന്റര്‍പ്രൈസസ്’.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്‌മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like