13 വർഷങ്ങൾക്ക് ശേഷം AMMA ജനറല്‍ ബോഡി യോഗത്തിൽ ജഗതി എത്തി; ചേർത്ത് പിടിച്ച് താരങ്ങൾ

താരസംഘടനയായ എ എം എം എ യുടെ ജനറല്‍ ബോഡി യോഗത്തിൽ താരമായി ജഗതി ശ്രീകുമാര്‍. നീണ്ട 13 വർഷത്തിനു ശേഷമാണ് ജഗതി ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. ജഗതിയെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ.

താരസംഘടനയായ എ എം എം എ യുടെ 31-ാം വാര്‍ഷിക യോഗത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നിറപുഞ്ചിരിയോടെ ജഗതി ശ്രീകുമാർ എത്തിയത്. ജഗതിയുടെ സാന്നിധ്യം ചടങ്ങിനെ സുന്ദരമാക്കി. മകനൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. അദ്ദേഹത്തെ ചേർത്തു പിടിച്ച് കൊണ്ട് താരങ്ങൾ ആ സന്തോഷത്തിനൊപ്പം ചേര്‍ന്നു.

Also read: ‘സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും ഫലം കണ്ടില്ല’: ജെഎസ്കെ പ്രതിസന്ധിയിൽ ബി ഉണ്ണികൃഷ്ണൻ

2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. അതിന് ശേഷം ആദ്യമായാണ് അമ്മയുടെ വേദിയില്‍ എത്തുന്നത്. നീണ്ട ഇടവേളക്കുശേഷം സിനിമാ രംഗത്തേക്ക് തിരിച്ചു വരുകയാണ് മലയാളികൾ ഏറെ ചിരിപ്പിച്ച ജഗതി ശ്രീകുമാർ.

Jagathy arrives at AMMA general body meeting after 13 years stars join hands

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News