ജയ് ഭാരത് സത്യാഗ്രഹം ഇന്ന് മുതല്‍

അദാനി രാഹുല്‍ വിഷയങ്ങളില്‍ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. ദേശീയ തലത്തില്‍ ജയ് ഭാരത് സത്യാഗ്രഹം ഇന്ന് മുതല്‍ സംഘടിപ്പിക്കും.ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെ ഘട്ടങ്ങളായി നടക്കുന്ന ജയ് ഭാരത് സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളും പങ്കെടുക്കും. ഒപ്പം അദാനി അഴിമതി തുറന്നു കാട്ടുന്ന പൊതുയോഗങ്ങള്‍ നടത്തും.

അതെ സമയം രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത കോടതി വിധിക്കെതിരെ ഇന്നോ നാളെയോ സൂറത്ത് സെഷന്‍സ് കോടതിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News