‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും’; വിജയപ്രതീക്ഷകൾ പങ്കുവെച്ച് ജെയ്ക് സി തോമസ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസനവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും തന്നെയായിരിക്കും തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ചർച്ചാ വിഷയമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്.

പഞ്ചായത്തിലൂടെ വളർന്ന് ബ്ലോക്ക് പഞ്ചായത്തിലൂടെ തുടർന്ന് നിയമസഭയിലെ മൂന്നിലൊന്നിലും സമഗ്രമായ അടിത്തറ വികസിപ്പിച്ച രാഷ്ട്രീയ മുന്നേറ്റം നേടിയെടുത്ത ഒരു ഇടതുപക്ഷത്തെയാണ് നിങ്ങൾക്ക് പുതുപ്പള്ളിയിൽ കാണാൻ സാധിക്കുകയെന്നും അതിൻ്റെ അപങ്കുലമായ തുടർച്ച ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വിജയ പ്രതീക്ഷകൾ പങ്കുവെച്ച് കൈരളി ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പല തെരഞ്ഞെടുപ്പുകളിലും പല മുന്നണികളും സാമ്പ്രദായികമായ ഒരു ധാര എന്നതുപോലെ അവകാശവാദങ്ങളൊക്കെ ഉന്നയിക്കാറുണ്ട്. അത്തരം ആലങ്കാരികമായ അവകാശവാദങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്നും ഒരുപക്ഷെ കേരളത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിക്കുന്ന ഏറ്റവും മികവാർന്ന ഭൂരിപക്ഷമുള്ള ഒരു സേഫസ്റ്റ് സോണാണ് കോൺഗ്രസിൻറെ പുതുപ്പള്ളിയെന്നും ഇടതുപക്ഷ പ്രവർത്തകർ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിൽ പകച്ചു പോകുന്നില്ലായെന്നും ജെയിക് പറഞ്ഞു.

Also Read: ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ, പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും; ഇ പി ജയരാജൻ

2016 ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ തുടർച്ച എന്ത് എന്ന് പരിശോധിച്ചാൽ മതി. കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മതി. കണക്കുകൾ കഥ പറയട്ടെ. രണ്ടായിരത്തി പതിനാറിന് ശേഷമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാഫ് പരിശോധിക്കണം. ആ ഗ്രാഫ് ഒരിക്കൽ പോലും താഴ്ന്നോ സമീകൃതമായ നിലയിൽ ഒഴുകുന്നോ ഇല്ല. അത് എപ്പോഴും പടിപടിയായി ഉയർന്നു കൊണ്ട് വരികയാണ്.

നമ്മളിൽ പലരും ചർച്ച ചെയ്തതുപോലെ എട്ട് പഞ്ചായത്തിൽ ആറ് പഞ്ചായത്തും സിപിഐഎം നിയന്ത്രിക്കുന്നു. അത് പക്ഷേ കേവലമായ ഒരു പഞ്ചായത്ത് വളഞ്ഞ വിജയമല്ലേ എന്ന് വേണമെങ്കിൽ ചോദ്യം വരാം. വാർഡിൽ വോട്ട് ചെയ്യുമ്പോൾ രാഷ്ട്രീയം നോക്കാറില്ലല്ലോ എന്നൊക്കെ ചോദിക്കുന്നവരെ കാണാൻ വേണ്ടി കഴിയും. അത് വ്യക്തികേന്ദ്രീകൃതമല്ലേ എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ മണ്ഡലത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എട്ടിൽ ആറിലും സിപിഐഎം നിയന്ത്രിക്കുന്ന പ്രാദേശിക സർക്കാരുകൾ അധികാരത്തിൽ വരുന്നത്.

Also Read: വൈകാരികതയല്ല, ജനജീവിതവും വികസനവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും: ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News