ഓണവും എട്ട് നോമ്പും തെരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്; വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്; ജെയ്ക് സി തോമസ്

ഓണമാഘോഷങ്ങൾക്ക് ശേഷം വീണ്ടും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് എന്ന് ജെയ്ക് സി തോമസ്.കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും ജെയ്ക് വ്യക്തമാക്കി . കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും  തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഓണവും എട്ട് നോമ്പും തിരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ നിയോഗിക്കപ്പെട്ടത് മുതൽ നിങ്ങൾ ഓരോരുത്തരെയും നേരിൽ കാണാനും കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങൾ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്. ഓണ നാളുകളിലും അത് അങ്ങനെ തന്നെ തുടരുന്നു. ഓണത്തിന് സാധാരണയായി വീട്ടിൽ നിന്നുള്ള ഉച്ചയൂണ് കുറച്ചു കാലങ്ങളായി പതിവില്ല. കഴിഞ്ഞ നാല് വർഷമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണദിനം. ഇത്തവണയും അതങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇത്തവണ ഓണ സദ്യയുണ്ടത് വെള്ളൂർ ഗ്രാമറ്റം അമ്മ വീട്ടിലെ അമ്മമാർക്കൊപ്പമായിരുന്നു. ദീർഘകാലമായുള്ള ബന്ധമാണ് അമ്മ വീടുമായുള്ളത്. ഈ പരിപാടികൾക്ക് ശേഷമാണ് വീട്ടിലേക്കെത്തിയത്. അമ്മയും ഭാര്യയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഭാര്യയുടെയും ചേട്ടത്തിയുടെയും മാതാപിതാക്കളും ഉൾപ്പെടെ വളരെ കുറച്ചു പേരോടൊപ്പം അൽപ്പ നേരം വീട്ടിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് തിരക്കിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here