ജയിലറില്‍ ബാലയ്യയെ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആഗ്രഹം; പക്ഷേ അത് നടക്കാത്തതിന് കാരണമുണ്ടെന്ന് നെല്‍സണ്‍

രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ എന്ന ചിത്രത്തില്‍ തെലുങ്കില്‍ നിന്ന് ബാലയ്യയെ ഉള്‍പ്പെടുത്താന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ നെല്‍സണ്‍.

അദ്ദേഹത്തിന് വേണ്ടി ചിന്തിച്ച കഥാപാത്രം അത്ര ഇമ്പാക്ട് ഇല്ലാതെ പോയി എന്നും അതിലനാണ് ബാലയ്യയെ ഒഴിവാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തില്‍ അഥിതി വേഷത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവ രാജ് കുമാറും അഭിനയിച്ചിട്ടുണ്ട്.

‘തെലുങ്കില്‍ നിന്ന് ജയിലറില്‍ ബാലകൃഷ്ണ സാറിനെ ഉള്‍പ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒരു ഡെഡ്‌ലി പോലിസുകാരന്റെ വേഷമാണ് ഞാന്‍ അദ്ദേഹത്തിനായി ചിന്തിച്ചത്. പക്ഷെ ആ കഥാപാത്രത്തിനെ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ആ ചിന്ത ഉപേക്ഷിക്കുകയായിരുന്നു.

ജയിലറില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്നും അങ്ങനെ ചിന്തിച്ചപ്പോള്‍ ബാലയ്യക്ക് വേണ്ടി ചിന്തിച്ച കഥാപാത്രത്തിന് ഇമ്പാക്ട് ഇല്ലായിരുന്നുവെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജയിലര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി ചെയ്യാന്‍ ഉദ്ദേശം ഇല്ലായിരുന്നുവെന്നും കൃത്യമായി വേണ്ടി വന്നിട്ടുള്ള കഥാപാത്രങ്ങളെയാണ് സിനിമയിലേക്ക് കണ്ടെത്തിയതെന്നും’ നെല്‍സണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here