തിയറ്റർ വിജയത്തിന് പിന്നാലെ ആമസോൺ റിലീസിനൊരുങ്ങി ജയിലർ

രജനികാന്ത് ചിത്രം ജയിലർ തിയറ്ററിൽ വൻ വിജയമായി മുന്നേറുകയാണ്. മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. തിയറ്റർ റിലീസിന് പുറമെ ഇപ്പോഴിതാ ആമസോൺ പ്രൈമിൽ റീലിസിനൊരുങ്ങുകയാണ് ജയിലർ. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. സെപ്റ്റംബർ 7 മുതലാണ് ആമസോൺ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

also read:സ്‌പെഷ്യൽ ഡ്രൈവിൽ തിരുവനന്തപുരത്ത് വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

രജനികാന്തിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ജയിലർ. മികച്ച പ്രേക്ഷക പിന്തുണയാണ് ജയിലറിന് ലഭിക്കുന്നത്. ആഗോള തലത്തിൽ കളക്ഷൻ 600 കോടി കവിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നെല്‍സണ്‍ ദിലീപ്കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News