ജയിലറുടെ ലാഭം പാവപ്പെട്ടവർക്കും; നിർമാതാക്കളുടെ കാരുണ്യ പ്രവർത്തിക്കു കയ്യടി

രജനികാന്ത് നായകനായി എത്തിയ ജയിലർ വമ്പൻ കളക്ഷൻ ആയിരുന്നു നേടിയത്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസ് വേട്ട തുടർന്ന ചിത്രം ആകെ മൊത്തം 600 കോടി നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടിയിലധികം ചിത്രം നേടിയിരുന്നു.

ALSO READ:കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി
ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയത്തിന്റെ ലാഭം പാവപ്പെട്ടവർക്ക് കൂടി നൽകുകയാണ് നിർമാതാവ് കലാനിധി മാരനും കുടുംബവും. ബധിര- മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ എന്നിവിടങ്ങളിൽ 38 ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ നിരവധി സഹായങ്ങൾ ആണ് ഇവർ നൽകുന്നത്.നിർമാതാക്കളുടെ ഈ പ്രവർത്തിയെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ALSO READ:ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു
ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നെൽസൺ ദിലീപ് കുമാർ, രജനികാന്ത്, അനിരുദ്ധ് തുടങ്ങിയവർക്ക് ലാഭ വിഹിതത്തിൽ ഒരു പങ്കും കാറും നിർമാതാക്കൾ നൽകിയിരുന്നു. ഓ​ഗസ്റ്റ് 10നായിരുന്നു ജയിലറുടെ റിലീസ്. സെപ്റ്റംബർ 7മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News