ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം, സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ദില്ലിയിൽ നടക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. സമാധാനപരമായി നടക്കുന്ന പരിപാടിക്കെതിരെ ഫാസിസമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: സുര്‍ജിത് ഭവന്‍ അടച്ച നടപടി; ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന നടപടിയെന്ന് പി കെ ശ്രീമതി ടീച്ചര്‍

സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാറാണ് ദില്ലി പൊലീസ് തടഞ്ഞത്.’ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന പരിപാടി നടക്കുന്നതിനെതിരെയാണ് നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പ്രവേശിപ്പിക്കുന്നില്ല. സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറി.

ALSO READ: പ്രതിഷേധങ്ങളെ ഭയം: സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്

കനത്ത പൊലീസ് സന്നാഹം സുര്‍ജിത് ഭവന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്. സെമിനാറും പൊലീസ് നടപടിയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി വാര്‍ത്താസംഘത്തെ പൊലീസ് തടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News