പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് കോട്ടയം ആര്‍ ഡി ഒ ക്ക് മുമ്പാകെയാണ് ജെയ്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സി പി ഐ എം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരും എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.

also read:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക്; പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഹാജകാരില്ല

വൈകുന്നേരം 4 മണിക്ക് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

അതേസമയം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള സംവാദത്തിന് യുഡിഎഫിന്റെ വെല്ലുവിളി ജെയ്ക്ക് സി തോമസ് സ്വീകരിച്ചിരുന്നു. യു ഡി എഫ് ഭരണകാലവും എൽ ഡി എഫ് ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് സംവാദം നടത്താം, യു ഡി എഫ് തയ്യാറാണോ എന്നായിരുന്നു ജെയ്ക്കിന്റെ ചോദ്യം. എന്നാൽ വികസന വിഷയത്തിൽ യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യു ഡി എഫ് നടത്തുന്നതെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കിയിരുന്നു.

also read:നാടൻ തോക്കുപയോഗിച്ച് ജ്വല്ലറിയില്‍ മോഷണ ശ്രമം; ആളുകള്‍ പിടികൂടി പൊലീസിന് കൈമാറി

അതേസമയം ജെയ്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ജെയ്ക്ക് നൽകിയിരുന്നു.കോണ്‍ഗ്രസുകാര്‍ അ‍ഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇത് പ്രസ്ഥാനം വേറെയാണ്, രാഷ്ട്രീയം വേറെയാണ്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം ഉപജീവനമാര്‍ഗമാക്കുന്നതു പോലെയല്ല സിപിഐഎമ്മിന്‍റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവര്‍ത്തകര്‍ എന്നാണ് ജെയ്ക്ക് പറഞ്ഞത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News