കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിക്കുന്നത്; ജെയ്ക് സി തോമസ്

പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി കൊലക്കേസ് പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിയ്ക്കുന്നതെന്ന് ജെയ്ക് പറഞ്ഞു.

also read:തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയും ജെയ്ക് വ്യക്തമാക്കി.ഇടുക്കി എഞ്ചിനിയറിങ് കോളജ് വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് നിഖിൽ പൈലി.

നിഖിൽ പൈലി പ്രചരണത്തിനെത്തിയതിനെ ചാണ്ടി ഉമ്മൻ ന്യായീകരിച്ചിരുന്നു.കൊലക്കേസ് പ്രതി തനിക്കൊപ്പം നടന്നാല്‍ എന്താണ് കു‍ഴപ്പമെന്നാണ് ചാണ്ടി ഉമ്മന്‍റെ ചോദ്യം.നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം.

also read:രാജ്യാന്തര മത്സരങ്ങൾ കളിക്കണം; മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News