
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പമെന്ന പരസ്യപ്രഖ്യാപനം നടത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് എൽഡിഎഫ് പിന്തുണ നൽകുന്നുവെന്ന ന്യായീകരണമാണ് റസാഖ് പാലേരി നൽകുന്നത്. ബിജെപിക്ക് ജയസാധ്യതയുള്ളതോ അല്ലെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയതോ ആയ മണ്ഡലങ്ങളിൽ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ അന്തിമ നിലപാട് എടുക്കുകയുള്ളൂ എന്ന് റസാഖ് പാലേരി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ തന്നെ രഹസ്യ ധാരണകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത് പരസ്യ പ്രഖ്യാപനത്തിലേക്ക് എത്തിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ മുസ്ലിം ലീഗിനും കോൺഗ്രസിനുമുള്ളിൽ തന്നെ വലിയ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് ഗുണം ചെയ്യില്ലെന്ന് ലീഗിലെ ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

