പാകിസ്ഥാന് പിന്തുണ നൽകിയ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാർ റദ്ദാക്കി ജാമിയ മില്ലിയ ഇസ്ലാമിയ

JAMIA MILLIA

ഇന്ത്യ – പാക് സംഘർഷത്തിൽ തുർക്കി പാക്കിസ്ഥാനൊപ്പം നിലകൊണ്ടതിന് പിന്നാലെ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാർ റദ്ദാക്കി ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല. തുർക്കിയിൽ അഫിലിയേറ്റഡ് ചെയ്ത സ്ഥാപനങ്ങളുമായുള്ള ധാരണ പത്രം ഒഴിവാക്കിയതായി ജാമിയ മില്ലിയ പ്രൊഫസർ സൈമ സയ്യിദ് വ്യക്തമാക്കി. കഴിഞ്ഞദിവസം തുർക്കിയിലെ സർവകലാശാലയുമായുള്ള കരാർ ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല റദ്ദാക്കിയതിന് പിന്നാലെയാണ് ജാമിയയുടെ നടപടി.

ALSO READ; അവന്തിപ്പോരയിലും ഏറ്റുമുട്ടൽ: മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സൈന്യം; രാജ്നാഥ് സിങ്‌ ശ്രീനഗർ സന്ദർശിച്ചു

ഹൈദരാബാദിലെ മൗലാന ആസാദ് ദേശീയ ഉറുദു സർവകലാശാലയും തുർക്കിയിലെ യൂനുസ് എന്ന സ്ഥാപനവുമായി ഉള്ള ധാരണ പത്രം റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ ആക്രമം നടത്താൻ പാകിസ്താന് ഡ്രോണുകൾ നൽകിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്ന് വ്യാപകമായി തുർക്കിക്കെതിതിരെ നടപടി ഉണ്ടാകുന്നത്.

NEWS SUMMARY: Delhi Jamia Millia Islamia University has cancelled its agreements with educational institutions in Turkey after Turkey sided with Pakistan in the India-Pakistan conflict.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist