ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാലു സൈനികർക്ക് പരുക്കേറ്റു. ഇവരെ ഉധംപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരർ സ്‌ഫോടകവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് സൈനികർക്ക് ജീവഹാനി സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ രജൗരി ജില്ലയിലെ കാൻഡി ഭാഗത്താണ് ഏറ്റുമുട്ടൽ.

ഏപ്രിൽ 20ന് സൈനിക ട്രക്കിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ അതേ ഗ്രൂപ്പിൽ പെട്ടവരാണ് ഭീകരരെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. അന്നത്തെ ആക്രമണത്തിൽ അഞ്ച് സൈനികർ ജീവഹാനി നേരിടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News