ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം; 20ലധികം പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. 20ലധികം പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജമ്മു-പൂഞ്ച് ഹൈവേയില്‍ കാളി ധര്‍ മന്ദിറിന് സമീപമുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. യുപിയിലെ ഹത്രാസില്‍ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

ALSO READ: ഭാര്യയടക്കം കുടുംബത്തിലെ 8 പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി 22 കാരൻ ആത്മഹത്യ ചെയ്തു; സംഭവം മധ്യപ്രദേശിൽ

ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്. നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് ആളുകളെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘ബുദ്ധൻ എന്നയാളെ കുറിച്ച് ഒരു ഉഗ്രൻ പടം വന്നിട്ടുണ്ട്, മ്മക്ക് കണ്ടാലോ?’ മോദിയെ പരിഹസിച്ച് കവി റഫീഖ് അഹമ്മദിന്റെ കാർട്ടൂൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News