‘ഹീനമായ കൃത്യം ചെയ്തത് മതത്തിന്റെ പേരിൽ, പക്ഷെ ആ മതത്തിന് ഈ കൃത്യവുമായി യാതൊരു ബന്ധവുമില്ല’; ഭീകരാക്രമണത്തിൽ പ്രതികരിച്ച് എം എ ബേബി

M-A-BABY-bihar-election

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ പ്രതികരിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ജമ്മു കാശ്മീരിലെ ഹീനമായ കൃത്യം ചെയ്തത് മതത്തിന്റെ പേരിൽ പക്ഷെ ആ മതത്തിന് ഈ കൃത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം. മുസ്ലീം മത വിശ്വാസിയേയും ഭീകരർ കൊന്നു. പാർട്ടി കോൺഗ്രസ് ചർച്ച നടത്തി മതത്തെ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ നേരിടണം. മതന്യൂനപക്ഷ തീവ്രവാദം ആർഎസ്എസിന് സന്തോഷം പകരുന്നത്.

ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത ഭീകര കൃത്യത്തെ ഇല്ലാതാക്കണം. ഗവർണ്ണർ സത്യപാൽ മാലികിന്റെ പ്രസ്താവന കൂടി ഓർക്കണം. തീവ്രവാദ നിലപാട് ഉപേക്ഷിച്ച മദനിയെ കുറിച്ചും ജയരാജൻ എഴുതി. എല്ലാ പാപിക്കും ഒരു ഭാവിയുണ്ട്. ഇന്ന് തെറ്റ് ചെയ്ത ആൾ നാളെ തെറ്റ് തിരുത്തി കൂടെ. രണ്ടാമത്തെ മദനിയുടെ സുഹൃത്താണ് താൻ എന്നും എം.എ.ബേബി പറഞ്ഞു.

ALSO READ: മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തിൽ എത്തിച്ചത്: മുഖ്യമന്ത്രി

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ എക്സിക്യുട്ടീവ് ചെയ്യുന്ന സംവിധാനമാണ് സെക്രട്ടറിയേറ്റ്. വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ആരാണ് തെരഞ്ഞെടുത്ത്. ഉത്തമനായ കമ്യൂണിസ്റ്റാണ് പി.ജയരാജൻ. പാർട്ടി ഓഫീസിന്റെ ഉത്ഘാടനം ആഘോഷമല്ല. ഇഎംഎസ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ ദില്ലി പാർട്ടി ഓഫീസ് ഉത്ഘാടനം ചെയ്തത് ബി.റ്റി. രണദിവെ ആയിരുന്നു. പാർട്ടിയിൽ മുതിർന്ന നേതാവാണ് സഖാവ് പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ചേരി എന്ന ആശയത്തെ കുറിച്ച് പാർട്ടി ചിന്തിച്ചിട്ടേയില്ല. മതേതര കക്ഷികളുടെ ഒത്തു ചേരലാണ് ആഗ്രഹിക്കുന്നത്. ഭരണ തുടർച്ച ഉണ്ടാകുമോ എന്ന ആശങ്കയാണ് ബിരിയാണി ചെമ്പിന് പിന്നാലെ എക്സാ ലോജിക് ആക്ഷേപം. സിപിഐഎമ്മിന് അങ്കലാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംബേദ്കറേയും സ്വാമി വിവേകാനന്ദനെയും സ്വന്തമാക്കാൻ ആർഎസ് എസ് ശ്രമിക്കുന്നു. ആർ എസ് എസിനെ നിരോധിച്ച സർദ്ദാർ പട്ടേലിന്റ പ്രതിമ സ്ഥാപിച്ചവരാണ് ആർ.എസ്.എസ്. ഇതിലൂടെ ചരിത്രങ്ങളെ അസത്യങ്ങളാക്കാൻ അവർ ശ്രമിക്കുന്നു. വഖഫ്, സി എ എ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന We the People എന്ന വാക്കുകൾക്കിന്ന് എന്ത് വില. ഭരണഘടന നൽകുന്ന മാധ്യമ സ്വാതന്ത്ര്യവും നിഷേധിക്കുന്നു. ഇലക്ട്രൽ ബോണ്ട് തെറ്റാണെന്ന് സുപ്രീം കോടതിയിൽ കേസ് നൽകിയത് സി പി ഐ എം, പക്ഷെ മാധ്യമങ്ങൾ ഇത് ചർച്ച ചെയ്തില്ല. സുപ്രീം കോടതിക്ക് പോലും അധികാരം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News