ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്:നാല് പേരും കുറ്റക്കാരെന്ന് കോടതി; വിധി ഇന്ന്

കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാല് പ്രതികളും കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി.  കേസിൽ ഉച്ചക്ക് ശേഷം കോടതി വിധി പറയും. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

also read: എമർജൻസി വാർഡിൽ ചികിത്സ ലഭിച്ചില്ല; മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

also read : തൃശൂര്‍ മതിലകത്ത് കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്

കൂടാതെ കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here