ജാനകിക്കാട് പീഡനക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

ജാനകിക്കാട് പീഡനക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം. മൂന്നാം പ്രതിക്ക് 30 വർഷം തടവ്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Also Read; 17-കാരന്റെ കൊലപാതകം; പ്രതി 21-കാരി ട്യൂഷൻ അധ്യാപിക

കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read; കളമശ്ശേരി സ്ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ് സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News