‘നാ റെഡി താ വരവാ… ‘; കാത്തിരിപ്പുകൾ അവസാനിച്ചു; ജനനായകൻ തീയേറ്ററുകളിൽ എത്തുന്നു

jananayakan release

മാസങ്ങൾ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ട് കൊണ്ട് വിജയ് ചിത്രം ജനനായകൻ തീയേറ്ററുകളിൽ എത്തുന്നു. വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. വിജയ് മുഖ്യമന്ത്രിയായതിന്റെ സന്തോഷവും തീയേറ്ററുകളിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

ആറ് മാസം നീണ്ട ആശങ്കകൾക്ക് ശേഷമാണ് 23 ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ‘തീയാൽ പരീക്ഷിക്കപ്പെട്ട, കാലം ഉരുക്കിയെടുത്ത, ചരിത്രത്തിന് വേണ്ടി നിർമിപ്പിക്കപ്പെട്ട. പോരാട്ടം എത്ര കഠിനമാകുന്നുവോ വിജയം അത്രയും ഉച്ചത്തിലാകും’എന്ന വാചകത്തോടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Also read: ശബ്ദം തേടിച്ചെന്നു ആള് മൊത്തമായി എത്തി; റെഡ് ചില്ലീസിൽ ലാലേട്ടനെത്തിയ കഥ, സിനിമ നേരിട്ട വെല്ലുവിളിയും: ഷാജി കൈലാസ്

ചിത്രത്തിൻ്റെ പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചതിന് പിന്നാലെയാണ് വലിയ വിവാദ​ങ്ങളിലേക്ക് ചിത്രം പോകുകയും റിലീസ് വൈകുകയും ചെയ്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. മലയാളി താരം മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പൂജ ഹെഗ്‌ഡെ, പ്രിയ മണി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. സംഗീതമൊരുക്കിയത് അനിരുദ്ധാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News