ബിജെപി പിന്തുണ വിഫലം: പിസി ജോര്‍ജിന്‍റെ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി, സിപിഐഎമ്മിന് വിജയം

പൂഞ്ഞാർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ചിട്ടും പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിക്ക് പരാജയം. സിപിഐഎം വിജയിച്ച ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം സ്ഥാനാർഥി മൂന്നാം സ്ഥാനാത്തായി. ജനപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റാണ് സിപിഐഎം പിടിച്ചെടുത്തത്.

വാർഡംഗമായ ഷെൽമി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ സിപിഐഎമ്മിലെ ബിന്ദു അശോകൻ കോൺഗ്രസിലെ മഞ്ജു ജെയ്മോനെ 12 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാർഥി 264 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് 252 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടുകളെ നേടാനായുള്ളു.

ALSO READ: രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ; പിന്തുണയുമായി ടൊവിനോ തോമസ്

സിപിഐഎം വാര്‍ഡ് പിടിച്ചെടുത്തതോടെ  ജനപക്ഷത്തിന് പഞ്ചായത്തിൽ പ്രതിനിധിയില്ലാതായി. 13 അംഗ പഞ്ചായത്തിൽ സിപിഐഎമ്മിന്‍റെ അംഗസംഖ്യ ഏഴാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here