ജനസേനയും എൻഡിഎ വിടുന്നു; തെലങ്കാനയിൽ ടിഡിപിയുമായി സഖ്യം ഉറപ്പിച്ചു; 32 സീറ്റുകളിൽ മത്സരിക്കും

തെലുങ്ക് നടൻ പവൻ കല്യാണിന്റെ രാഷ്ട്രീയപാർട്ടി ജനസേന എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി ചേർന്ന് മത്സരിക്കും. 32 സീറ്റുകളിലാകും ജനസേന മത്സരിക്കുക.

ALSO READ: സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

അഴിമതി ആരോപണത്തിൽ ജയിലിലായ ചന്ദ്രബാബു നായിഡുവിനെ സെപ്റ്റംബറിൽ സന്ദർശിച്ച ശേഷം പവൻ കല്യാൺ പുതിയ രാഷ്ട്രീയപ്രവേശനത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. തെലങ്കാനയിൽ നല്ല ഭരണം വരാൻ ടിഡിപിയും ജനസേനയും കൈകോർക്കണമെന്ന് പവൻ കല്യാൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എൻഡിഎ സഖ്യം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഇതോടെ തെലങ്കാന മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്‌ഡിക്കെതിരെ ശക്തമായ പടയൊരുക്കം നടത്താനാകുമെന്ന വിശ്വാസത്തിലാണ് ജനസേനയും ടിഡിപിയും.

ALSO READ: പ്രത്യേക പ്രദർശനങ്ങൾ ലിയോയ്ക്ക് ഇല്ല; റിലീസിന് മുൻപ് ആരാധകർ വിഷമത്തിൽ

ഇതിനിടെ ജനസേന വരുന്ന തെരഞ്ഞെടുപ്പിൽ 32 സീറ്റുകളിൽ മത്സരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഖമ്മം, രാമഗുണ്ടം, നഗർകുർണൂൽ തുടങ്ങിയ 32 മണ്ഡലങ്ങളിലാണ് ജനസേന മത്സരിക്കുക.

ALSO READ: കുവൈറ്റിൽ അറസ്റ്റിലാക്കപ്പെട്ട 19 മലയാളി നേഴ്‌സുമാർ മോചിതരാകുന്നു

വൈ എസ് ജഗൻമോഹൻ റെഡ്‌ഡി ഒക്ടോബർ ആറിന് അമിത് ഷായെ കണ്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ജനസേന എൻഡിഎ വിടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ തെലങ്കാന പുതിയ രാഷ്ട്രീയ കരുനീക്കങ്ങൾ കണ്ടേക്കും. സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ പ്രഭല രാഷ്ട്രീയപാർട്ടിയായ അണ്ണാ ഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു. ദ്രാവിഡ നേതാക്കൾക്കെതിരെയുള്ള ബിപിഎല്സി സംസ്ഥാന അധ്യക്ഷൻ അണ്ണാദുരൈയുടെ നിരന്തര അവഹേളന പരാമർശങ്ങൾ കാരണമാണ് അണ്ണാ ഡിഎംകെ എൻഡിഎ ബന്ധം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News