സിന്നർ… ദ വിന്നർ! യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ

jannik sinner

യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് താരത്തിൻ്റെ ജയം.സ്കോർ 6-3, 7-6, 6-3.ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാകുന്നത്.

മത്സരത്തിലുടനീളം ഇറ്റാലിയൻ താരം ആധിപത്യം പുലർത്തിയിരുന്നു. രണ്ടാം സെറ്റിൽ മാത്രമാണ് സിന്നർ ചെറിയ രീതിയിൽ പതറിയത്.എന്നാം മൂന്നാം സെറ്റിലേക്ക് എത്തിയപ്പോൾ താരം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴ്ച്ചയാണ് കണ്ടത്.

ALSO READ; ഡ്യൂട്ടിക്കിടെ ആണോ മോനൂസെ നിന്റെ ഉറക്കം; ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായയ്ക്ക് പിഴ, കാരണം അശ്രദ്ധ!

ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ്‌ ഓപ്പണും നേടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻ‌സ്‌ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരമായ സ്വരേവയ്ക്ക് അത്തവണയും ജയിക്കാനായില്ല. ഇരുപത്തേഴുകാരന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണ്‌. ഇതുവരെ ഗ്രാൻഡ്‌സ്ലാം കിരീടം നേടിയിട്ടില്ല. ഓരോ തവണ യുഎസ്‌ ഓപ്പണിലും ഫ്രഞ്ച്‌ ഓപ്പണിലും ഫൈനൽ കളിച്ചു. സ്വരേവിനെതിരായ സെമിഫൈനൽ മത്സരത്തിനിടെ നൊവാക്‌ ജോക്കോവിച്ച്‌ പരുക്കേറ്റ്‌ പിന്മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News