വീണ്ടും ഭൂചലന മുന്നറിയിപ്പുമായി ജപ്പാൻ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

പുതുവർഷദിനത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയ വടക്കൻ-മധ്യ ജപ്പാനിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. സുനാമി തിരമാലകൾ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിക്കുകയും ചെയ്‌തു. രക്ഷാദൗത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിച്ച് സാധാരണ നിലയിലേക്ക് ജപ്പാൻ തിരികെ നടക്കുകയാണ്. അതിനിടയിൽ അധികൃതർ വീണ്ടും ഇഷികാവയിൽ ഭൂചലന മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്. പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 12 പേർ മരിച്ചു.

ALSO READ: അര്‍ജന്റീനന്‍ ടീം കളിക്കാനായി കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

എന്നാൽ ജപ്പാനിൽ പ്രഖ്യാപിച്ചിരുന്ന സുനാമി മുന്നറിയിപ്പുകള്‍  എല്ലാം തന്നെ പിൻവലിക്കുകയും ചെയ്‌തു. പലതീരദേശ മേഖലകളിലും വലിയ സുനാമികൾ ഉണ്ടായില്ലെങ്കിലും ശക്തവുമായ തിരമാലകൾ ആഞ്ഞടിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുനാമി വീഡിയോകളിൽ പലതും മുൻകാലങ്ങളിലേതാണ്.

ALSO READ: ദേശീയ സ്കൂൾ മീറ്റ് കിരീടത്തിൽ മുത്തമിട്ട കേരളം ടീമിന് ഉജ്വല വരവേൽപ്പ്

100 ഓളം കെട്ടിടങ്ങൾ ഭൂകമ്പത്തെ തുടർന്ന് ഇഷികാവ പ്രിഫെക്ചറിലെ സെൻട്രൽ വാജിമ സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രാദേശിക അഗ്നിശമന വിഭാഗം അറിയിച്ചതനുസരിച്ച് ജപ്പാൻ നഗര കേന്ദ്രത്തിലെ പ്രശസ്തമായ അസൈച്ചി സ്ട്രീറ്റിലെ നിരവധി കെട്ടിടങ്ങളും തടി കടകളും കത്തിനശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News