
മൂന്ന് വർഷത്തിനിടെ ആദ്യമായി ജപ്പാനിൽ ഒരാളെ തൂക്കിലേറ്റി. തകഹിരോ ഷിറൈഷിയെ എന്ന 34കാരനെയാണ് വെള്ളിയാഴ്ച ടോക്കിയോ ഡിറ്റൻഷൻ ഹൗസിൽ തൂക്കിലേറ്റിയത്. 2020ലാണ് തകഹിരോ ഷിറൈഷിയെ ജപ്പാൻ വധശിക്ഷയ്ക്ക് വിധിച്ചത്. താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വെച്ച് ഒമ്പത് പേരെ കൊന്ന ശേഷം അവരുടെ അവയവങ്ങൾ ഛേദിച്ച കുറ്റത്തിനാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.
ട്വിറ്റർ കില്ലർ

തകഹിരോ ഷിറൈഷിയെ ജപ്പാനിൽ അറിയപ്പെടുന്നത് ട്വിറ്റർ കില്ലർ എന്ന പേരിലാണ്. കാരണം ഇരകളെ ഇയാൾ കണ്ടെത്തിയത് ട്വിറ്ററിലൂടെയായിരുന്നു. ഹാംഗ്മാൻ (Hangman) എന്ന ഇയാളുടെ ട്വിറ്റർ (എക്സ്) ഹാൻഡിലിലൂടെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ഇയാൾ ഇരകളെ എത്തിക്കുകയായിരുന്നു.

ആത്മഹത്യാപ്രേരണയുള്ളവരായിരുന്നു ഇയാളുടെ ഇരകൾ. ഇവരോടൊപ്പം മരിക്കാമെന്ന് വ്യാജമായി വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ ഇവരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചത്. “നിങ്ങൾ എന്നോടൊപ്പം മരിക്കില്ലേ?” എന്ന പോലെയുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തായിരുന്നു ഇയാൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആത്മഹത്യാപ്രേരണയുള്ളവരെ കണ്ടെത്തിയത്.
ഇയാളുടെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു പുരുഷൻ. അത് കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുടെ കാമുകനായിരുന്നു. കൊല ചെയ്തതിനു ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളായി വിച്ഛേദിച്ച് മാലിന്യകൂമ്പാരങ്ങളിൽ നിക്ഷേപിക്കുകയായിരുന്നു.
ലൈംഗിക സംതൃപ്തിക്കു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നായിരുന്നു ഇയാൾ കോടതിയിൽ സമ്മതിച്ചത്. കൂടാതെ ആദ്യ കാലങ്ങളിൽ ഇയാൾ സ്ത്രീകളെ ക്ലബ്ബുകളിൽ ലൈംഗിക ജോലിയിലേക്ക് എത്തിക്കുന്നയാളായാണ് പ്രവർത്തിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here