
ജപ്പാനും ചൈനയും തായ്‌വാനും ഞെട്ടിയ ഒരു പ്രവചനം. ജാപ്പനീസ് ബാബാ വാൻഗ എന്ന അപരനാമത്തിലറിയപ്പെടുന്ന റയോ തത്സുകിയുടെ പ്രവചനമാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച. ജൂലൈ അഞ്ചിന് വിനാശകരമായ സുനാമി ഉണ്ടാകുമെന്നും മഹാനഗരങ്ങൾ കടലിൽ വീഴുമെന്നുമാണ് പ്രവചനം.
എന്തുകൊണ്ടാണ് വെറുമൊരു പ്രവചനത്തെ ലോകം ഭയത്തോടെ കാണുന്നത്. 1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചർ ഐ സോ എന്ന കൃതിയിലൂടെ താൻ സ്വപനം കണ്ട് കാര്യങ്ങൾ ലോകത്തോട് പറയുകയാണ് റയോ തത്സുകി ചെയ്തത്. കോവിഡ് വ്യാപനവും 2011ലെ സുനാമിയും കൃത്യമായി ഇവർ പ്രവചിച്ചിട്ടുണ്ടെന്നാണ് ഇവരുടെ അനുയായികൾ അവകാശപ്പെടുന്നത്.

രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം കൃത്യമായി പ്രവചിച്ചു എന്ന് അവകാശപ്പെടുന്ന ബൾഗേറിയൻ ജ്യോതിഷി ബാബാ വാൻഗയിൽ നിന്നാണ് ജാപ്പനീസ് ബാബാ വാൻഗ എന്ന വിശേഷണം റയോ തത്സുകിക്ക് ലഭിച്ചത്.

രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പം ജപ്പാനിൽ ഉണ്ടായതാണ് പ്രവചനത്തോടനുബന്ധിച്ച് ഭീതിയുയരാനുണ്ടായ കാരണം. ഇപ്പോളുണ്ടായ ഭൂചലനങ്ങൾ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും. പ്രവചനത്തിന്റെ ഭീതിയാണ് ജപ്പാനിലെ ജനങ്ങൾ ഇപ്പോൾ. ഇത്തരം പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജപ്പാൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here