കഴിച്ച് പകുതിയായ ന്യൂഡില്‍സ് കപ്പിനുള്ളില്‍ ജീവനുള്ള തവള; വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവാവ്

കഴിച്ച് പകുതിയായ ന്യൂഡില്‍സ് കപ്പിനുള്ളില്‍ ജീവനുള്ള തവളയെ കണ്ടെത്തി. ജപ്പാനിലാണ് സംഭവം. കൈറ്റോ എന്ന യുവാവിനാണ് ദുരനുഭവം. ബിസിനസ് യാത്രയ്ക്കിടെ നാഗസാക്കിയിലെ ഇഷായ നഗരത്തിലുള്ള മരുഗമെ സീമെന്‍ ഔട്ട്ലെറ്റ് ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്ന് കഴിച്ച ന്യൂഡില്‍സില്‍ നിന്നാണ് ഇയാള്‍ക്ക് ജീവനുള്ള തവളയെ ലഭിച്ചത്.

ന്യൂഡില്‍സ് മുക്കാലോളം കഴിച്ചതിന് ശേഷമാണ് ഇയാള്‍ കപ്പിനുള്ളില്‍ ജീവനുള്ള തവളയെ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ ഇതിന്റെ ദൃശ്യം പകര്‍ത്തി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ഫുഡ് ഔട്ട്ലെറ്റില്‍ എത്തി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ റെസ്റ്റോറെന്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News