ചിക്കൻ കൊണ്ടൊരു ഹെൽത്തി ഫുഡ് ട്രൈ ചെയ്താലോ? ഈ മൂന്ന് ചേരുവകൾ മാത്രം മതി

Teriyaki_Chicken

എളുപ്പത്തിലും രുചികരവുമായ ഒരു ചിക്കൻ വിഭവം തയ്യാറാക്കി നോക്കിയാലോ? ഈ മൂന്ന് ചേരുവകൾ മതി. ആരോഗ്യകരമായ ജാപ്പനീസ് ഭക്ഷണമായ ടെറിയാക്കി ചിക്കൻ ഉണ്ടാക്കാം. വെറും 30 മിനിറ്റ് കൊണ്ട് രുചികരമായ ഈ ചിക്കൻ തയ്യാറാക്കാം. സോയ സോസ്, ബ്രൗൺ ഷുഗർ എന്നിവയാണ് പ്രധാന ചേരുവകൾ.

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

800 ഗ്രാം ചിക്കൻ (ബോൺ ലെസ്സ്)

1 കപ്പ് സോയ സോസ് (240 മില്ലി)

½ കപ്പ് ബ്രൗൺ ഷുഗർ (110 ഗ്രാം)

Also read – ഉച്ചയ്ക്ക് കറി വെക്കാൻ ഒന്നുമില്ലേ? തമിഴ് സ്റ്റൈൽ പുളിയോ​ദരൈ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

ഒരു വലിയ നോൺസ്റ്റിക് പാൻ ഇടത്തരം തീയിൽ ചൂടാക്കുക. പാനിൽ ചിക്കൻ ചേർത്ത് ഇരുവശത്തും സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ശേഷം സോയ സോസും ബ്രൗൺ ഷുഗറും ചേർത്ത് ഇളക്കുക, തുടർന്ന് വേവിക്കുക. സോസ് കുറുകി ചിക്കനിൽ പറ്റിപിടിക്കുന്നത് വരെ വേവിക്കുക. ടെറിയാക്കി ചിക്കൻ തയ്യാർ. ബ്രൗൺ ഷുഗറിന് പകരം തേനും വേണമെങ്കിൽ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News