
ഡയാന രാജകുമാരിയുടെ മരണവും മാരകമായ കൊവിഡ് മഹാമാരിയും പ്രവചിച്ച ജാപ്പനീസ് മാംഗ കലാകാരി റിയോ ടാറ്റ്സുകി അടുത്തിടെ മറ്റൊരു വമ്പൻ പ്രവചനം നടത്തി. പല പ്രവചനങ്ങളും നടത്തി ആഗോള പ്രശസ്തയായ ബാബ വാംഗയുടെ ജപ്പാൻ പതിപ്പായാണ് ഈ കലാകാരി അറിയപ്പെടുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ ലോകത്ത് വലിയ സുനാമിയുണ്ടാകുമെന്നാണ് റിയോയുടെ അഭിപ്രായം. 2011-ല്‍ ജപ്പാനില്‍ ഉണ്ടായതിനേക്കാള്‍ മൂന്നിരട്ടി വലുതായിരിക്കും ഈ സുനാമി. ദുരന്തം ജപ്പാനെ മാത്രമല്ല, ഫിലിപ്പീന്‍സ്, തായ്വാന്‍, ഇന്തോനേഷ്യ തുടങ്ങി മറ്റ് പല രാജ്യങ്ങളെയും ബാധിക്കുമെന്നും അവര്‍ പ്രവചിച്ചു.
Read Also: ‘പപ്പാ.. പപ്പാ..’; മനുഷ്യനെപോലെ സംസാരിക്കുന്ന കാക്ക, അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ
കൊവിഡ് വരുന്നതിന് എത്രയോ മുമ്പ് റിയോ തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി- ’25 വര്‍ഷത്തിനിടെ, 2020-ല്‍ അജ്ഞാത വൈറസ് വരും, ഏപ്രിലില്‍ ഉച്ചസ്ഥായിയിലെത്തും. ശേഷം അപ്രത്യക്ഷമാകും, 10 വര്‍ഷത്തിനുശേഷം വീണ്ടും പ്രത്യക്ഷപ്പെടും.’ ഡയാന രാജകുമാരിയുടെ മരണം സ്വപ്നം കണ്ടതായി അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഡയറിയിലും എഴുതിയിരുന്നു. 1992 ഓഗസ്റ്റ് 31 ന് അവര്‍ ഈ പ്രവചനം നടത്തി. ഈ തീയതിക്ക് കൃത്യം 5 വര്‍ഷത്തിനുശേഷം, 1997 ഓഗസ്റ്റ് 31 ന് ഡയാന രാജകുമാരി അപകടത്തില്‍ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

