നിരാഹാരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കടുപ്പിച്ച് ജരാങ്കെ പാട്ടീൽ

മറാഠാ വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക്‌ കൈമാറുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. സമരം അക്രമാസക്തമായതിനെത്തുടർന്ന് വിളിച്ചു ചേർത്ത മന്ത്രിസഭാ ഉപസമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം മുഴുവൻ മറാഠാ വിഭാഗത്തെയും സംവരണത്തിൽ ഉൾപ്പെടുത്താതെ നിരാഹാര സമരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കടുപ്പിച്ച് ജരാങ്കെ പാട്ടീൽ. മറാഠാ സംവരണത്തിൽ ഒത്തു തീർപ്പ് ശ്രമവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സമര സമിതി നേതാവ് ജാരങ്കെ പാട്ടീലുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ജലപാനത്തിന് പാട്ടീൽ സന്നദ്ധനായെങ്കിലും മറാഠാവിഭാഗത്തിലെ ഒരു വിഭാഗത്തിനു മാത്രമായി സംവരണം അനുവദിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി.

Also Read; ആലപ്പുഴയിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

ഹൈദരാബാദ് നിസാമിന്റെ ഭരണകാലത്തെ രേഖകൾ കൈവശമുള്ള കുടുംബങ്ങളെയാണ് കുൻബി സമുദായത്തിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്രകാരം അർഹത നേടാത്ത മറാഠാവിഭാഗത്തിലുള്ളവരെ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണത്തിന് അർഹതയുള്ളവരാക്കി മാറ്റാൻ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സർക്കാർ വിരമിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി ബാക്കിയുള്ളവരെക്കൂടി സംവരണത്തിന് അർഹതയുള്ളവരായി പ്രഖ്യാപിക്കണമെന്നും ജരാങ്കെ പാട്ടീൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ ഉപസമതിയുമായി ചർച്ചയ്ക്ക് ജരാങ്കെ പാട്ടീലിനെ വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read; യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News