വിജയിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആശംസകളുമായി ആരാധകർ

ഇളയ ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. ലൈക പ്രൊഡക്ഷൻസുമായി ചേർന്നാണ് ജേസൺൻ്റെ  ആദ്യ ചിത്രം ഒരുങ്ങുന്നത്. കരാർ ഒപ്പിടുന്നതിൻ്റെ ചിത്രങ്ങൾ ലൈക പ്രൊഡക്ഷൻസ് തന്നെയാണ് പങ്കുവെച്ചത്. ഇത്രയും പ്രശസ്തമായ പ്രൊഡക്ഷൻസിനൊപ്പം ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞത് അഭിമാനകാരമാണെന്നും അവർക്ക് തൻ്റെ തിരക്കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നുമാണ് ജേസൺ പറഞ്ഞത്.

also read :മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

ജേസണ് ആശംസകളുമായി നിരവധി വിജയ് ആരാധകരാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ  കാസ്റ്റിംഗ് നടപടികൾ തുടരുകയാണ്. ഫിലിം പ്രൊഡക്ഷൻസിൽ ഡിപ്ലോമയും ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും പൂർത്തീകരിച്ചയാളാണ് ജേസൺ.

also read :അങ്കമാലിയില്‍ എം ഡി എം എയുമായി യുവാവ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News