കുട്ടിക്കാലത്ത് തന്നെ അച്ഛ​ന്റെ ആരാധകൻ ‘തട്ടിക്കൊണ്ടുപോയി’; ശ്രദ്ധേയമായി വിജയിയുടെ മക​ന്റെ വീഡിയോ

vijay and son

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയേയും കുടുംബത്തേയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വിജയിയും മകൻ ജേസൺ സഞ്ജയ്‌യും തമ്മിലുള്ള ബന്ധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന മറ്റൊരു കാര്യം.‌ ഇപ്പോളിതാ, ജേസൺ ത​ന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. അച്ഛ​ന്റെ ഒരു ആരാധകൻ തന്നെ ‘തട്ടിക്കൊണ്ടുപോയെന്ന്’ ജേസൺ പറയുന്ന രസകരമായ വീഡിയോ ഗലാട്ടയാണ് പുറത്തുവിട്ടത്.

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അച്ഛ​ന്റെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു തന്നെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോകാറെന്ന് ജേസൺ സഞ്ജയ്‌ പറയുന്നു. എന്നാൽ ഒരു ദിവസം സെക്യൂരിറ്റി ജീവനക്കാർക്ക് പകരം വേറൊരാൾ വന്ന് ജേസണെ കൂട്ടിക്കൊണ്ടുപോയി. വിജയിയുടെ ഒരു കടുത്ത ആരാധകനായിരുന്നു അന്ന് ജേസണെ കൊണ്ടുപോയത്. അന്നയാൾ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി താൻ ഭയന്നെന്നും ജേസൺ പറയുന്നു.

Also Read: ‘അമ്മ’യിൽ തർക്കം മുറുകുന്നു; ശ്വേത മേനോൻ – രമേശ് പിഷാരടി ഫോൺ സംഭാഷണം പുറത്ത്

പിന്നീട് ആ വ്യക്തിയെ സിനിമ സെറ്റിൽ വെച്ച് കണ്ടപ്പോഴാണ് ഈ സംഭവം വീണ്ടും ജേസൺ സഞ്ജയ്‌ ഓർത്തെടുക്കുന്നത്. അന്ന് വിജയിയുടെ മകനെ കൊണ്ടുപോയത് മാറ്റാരുമല്ലായിരുന്നു നടൻ ജെമിനി മണിയുടെ പിതാവായിരുന്നു. വിജയിയെ ഒന്നു കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അന്ന് മകനെ കൊണ്ടുപോയത്. അദ്ദേഹം തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News