ജസ്പ്രിത് ബുംറ ഐസിസി പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറക്ക്. ബുംറയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത് 2024-ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇതോടെ ബുംറ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസറായി മാറി. കഴിഞ്ഞ വർഷത്തെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇതിനോടകം ബുംറ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ബുംറയ്ക്ക് ഇരട്ടിമധുരമാണ്.

Also read: കായിക ഇന്ത്യ ഡെറാഡൂണിൽ അണിനിരക്കും; ദേശീയ ​ഗെയിംസിന് ഇന്ന് തുടക്കം

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിന് ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരായിരുന്നു ബുംറയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഐസിസിയുടെ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയായി മാറി ബുംറ.

2004-ല്‍ രാഹുല്‍ ദ്രാവിഡ്, 2010-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, 2016-ല്‍ രവിചന്ദ്രന്‍ അശ്വിന്‍, 2017,2018 വര്‍ഷങ്ങളില്‍ വിരാട് കോലി എന്നിവരാണ് ബുംറയ്ക്ക് മുമ്പ് ഈ നേട്ടംസ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News