85 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം കഠിന തടവ്, ശിക്ഷ വിധിച്ചത് സർ സി പി രാമസ്വാമി

മെയ് ദിനത്തിന് സഖാവ് ആർ. സുഗതൻ എഴുതിയ കവിത സോഷ്യൽമീഡിയയിൽ പങ്കുവെച്ച് ജയചന്ദ്രൻ.1939 ൽ എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം സർ സി പി രാമസ്വാമി കഠിന തടവ് വിധിച്ചുവെന്നും ജയചന്ദ്രൻ കുറിച്ചു. ചെങ്കൊടിയും,ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും അപ്പോൾ തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടിരുന്നുവെന്നും ഈ മെയ് ദിനത്തിൽ കവിത പങ്കുവെച്ച് ജയചന്ദ്രൻ പറഞ്ഞു.ഉത്തരവാദ ഭരണ സമരത്തെ തുടർന്ന് സർ സിപി യുടെ ഗവണ്മെന്റ് മർദന ഭരണം അഴിച്ചുവിട്ട കാലത്താണ് ഈ കവിത പ്രസിദ്ധീകരിച്ചത്.

ALSO READ: മേയ് 1 മുതൽ ബാങ്ക് അക്കൗണ്ട് ചാർജുകളിൽ മാറ്റം

ജയചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്

85 വർഷങ്ങൾക്ക് മുൻപ്, 1939 ൽ എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം കഠിന തടവ്. കവിത എഴുതിയത് സഖാവ് ആർ. സുഗതൻ. ശിക്ഷ വിധിച്ചത് സർ സി പി രാമസ്വാമി. ചെങ്കൊടിയും,ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും അപ്പോൾ തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടിരുന്നു.
ആ കവിത ഇവിടെ ചേർക്കുന്നു.
മെയ്ദിന അഭിവാദ്യങ്ങൾ.
ലാൽസലാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News