ജെ സി ബി സാഹിത്യ പുരസ്‌കാരം ഇനിയില്ല; രാജ്യത്തെ ഏറ്റവുമുയര്‍ന്ന സമ്മാനതുക നല്‍കുന്ന അവാർഡ് നിർത്തലാക്കി

jcb prize

രാജ്യത്ത് ഏറ്റവും വലിയ സമ്മാനതുക നല്‍കിയിരുന്ന ജെസിബി സാഹിത്യപുരസ്‌കാരം നിര്‍ത്തലാക്കി. ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ നല്‍കിയിരുന്ന പുരസ്‌കാരത്തിന് 25 ലക്ഷം രൂപയായിരുന്നു സമ്മാന തുക. 25ലക്ഷം രൂപക്ക് പുറമേ ശില്‍പവും ഉള്‍പ്പെടുന്നതായിരുന്നു അവാര്‍ഡ്. മാര്‍ച്ച് ആദ്യവാരത്തോടെ ഇംഗ്ലീഷില്‍ എഴുതിയ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഫിക്ഷന്‍ കൃതികളാണ് പുരസ്‌കാരത്തിനായി ക്ഷണിക്കാറുള്ളത്. എന്നാല്‍ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഇത്തവണ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നതിന് യാതൊരു അറിയിപ്പുകളും ഉണ്ടായില്ല.

ALSO READ; മിഡിൽ ഈസ്റ്റ് വ്യോമപാതകൾ ഒഴിവാക്കി വിമാന കമ്പനികൾ

2018ലാണ് ആദ്യ ജെസിബി സാഹിത്യപുരസ്‌കാരം നല്‍കിയത്. പ്രഥമ പുരസ്‌കാരം മലായാളി എഴുത്തുകാരന്‍ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലോറെന്‍സോ സെര്‍ച്ച് ഫോര്‍ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിക്ക് എഴുത്തുക്കാരന്‍ ഉപമന്യൂ ചാറ്റര്‍ജിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഏഴു പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ അഞ്ചു തവണയും വിവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 2020ല്‍ മീശ നോവലിന്റെ വിവര്‍ത്തനത്തിലൂടെ എസ് ഹരീഷും 2021ല്‍ എം മുകുന്ദന്‍ ദല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെയും പുരസ്‌കാരം നേടിയിട്ടുണ്ട്.

ജെസിബി സാഹിത്യ പുരസ്‌കാരത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് പ്രാദേശിക എഴുത്തുകാര്‍ക്കാണെന്നും അവാര്‍ഡ് നിര്‍ത്തുന്നു എന്നറിഞ്ഞപ്പോള്‍ നുണയായിരിക്കുമെന്നാണ് കരുതിയതെന്നും എം മുകുന്ദന്‍ പ്രതികരിച്ചു. അവാര്‍ഡ് പ്രാദേശിക എഴുത്തുകാരായ ഞങ്ങളെ ഇന്ത്യന്‍ എഴുത്തുകാരാക്കി മാറ്റിയിരുന്നു. നിര്‍ത്തലാക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News