ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും

ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ദേശീയ ഭാരവാഹി യോഗം ചേര്‍ന്ന് സമീപകാല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നാഷണല്‍ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

Also Read : വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ തയ്യാറാക്കിയ പ്രത്യേക അറകളില്‍ നിന്നും കണ്ടെത്തിയത് 75 കിലോ കഞ്ചാവ്

ജെ.ഡി.യുവിനെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിതീഷ് കുമാര്‍ നയിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ രൂപരേഖയും നേതൃയോഗത്തില്‍ തയ്യാറാക്കും. ബീഹാറിന് പുറത്തേക്ക് സംഘടനാ സംവിധാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.ഡി.യുവിന്റെ പ്രവര്‍ത്തനം.

also Read : കൊച്ചി കപ്പൽശാല രഹസ്യവിവരം ചോർത്തൽ: ഫേസ്ബുക്കിന് കത്ത് നൽകി പൊലീസ്

അതേസമയം ലല്ലന്‍ സിങ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ.ഡി.യു നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട് . ലല്ലന്‍ സിങ് ദേശീയ അദ്ധ്യക്ഷ പദവി ഒഴിയുകയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News