
ഈ മാസം നടന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (JEE) മെയിൻ രണ്ടാം സെഷന്‍ ചോദ്യപേപ്പറുകളില്‍ ഗുരുതരമായ പിശകുകളെന്ന് വ്യാപക പരാതികൾ. വിദ്യാര്‍ഥികളും രക്ഷിതാക്കളും കോച്ചിങ് സെന്ററുകളുമാണ് പരാതി ഉന്നയിച്ചത്. ഉത്തരസൂചികകള്‍ പുറത്തിറങ്ങിയതിനു ശേഷമാണ് പിശകുകൾ പുറത്തുവന്നത്. എക്സില്‍ പരാതി പ്രവാഹമാണ്.
ജീ മെയിന്‍ ഉത്തര സൂചികകളിലുള്ളത് പരീക്ഷയിലെ ചോദ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഏപ്രില്‍ 2, 3, 4, 7, 9 തീയതികളിലാണ് സെഷന്‍ 2 പരീക്ഷ നടത്തിയത്. നിര്‍ണായക എഞ്ചിനീയറിങ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) ഈ ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Read Also: ഡല്‍ഹി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അടച്ചു; വിമാന സർവീസുകള്‍ ഒന്നിലേക്ക് മാറ്റി
എന്‍ ടി എ പങ്കുവച്ച ഉത്തരക്കടലാസില്‍ പരീക്ഷയിലെ ചോദ്യങ്ങളുടെ ശരിയായ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്‍ ടി എ കുട്ടികളുടെ ഭാവി കൊണ്ടാണ് കളിക്കുന്നത് എന്നാണ് പരാതി. സോഷ്യൽ മീഡിയയിലെ പരാതികൾ കാണാം:
Tragedy of errors – JEE Main response sheet is different from what students actually filled in many cases + lot of answers wrongly given by @NTA_Exams @dpradhanbjp @manashTOI
— Purnima Kaul (@purnima_lodha) April 13, 2025
Why #NTA is having too much of glitch in Main 2 #JEE exam??? Why it can't be corrected. Why pressurizing students more…. to undergo more stress??? @EduMinOfIndia @IITKanpur @ThePradeepRawat @ParentsGurgaon @IndiaParentsAll
— DEEPTI PRAKASH (@DEEPTIPRAKASH15) April 15, 2025
NTA Shocking Decision on Bonus / Dropped Questions I April Attempt I JEE Main #jee #jeemain #neet https://t.co/Nduav53ghg
— Amit Ahuja (@twitCareerHelp) April 14, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

