ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 2024 മേയ് 26-ന്

ജെ.ഇ.ഇ (ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ) അഡ്വാൻസ്ഡ് 2024 മേയ് 26-ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ, 2024-25 ലെ ബിരുദ പ്രോഗ്രാമുകളിലെ (എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ) പ്രവേശനത്തിനാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ നടത്തുന്നത്.

Also read:നഴ്സിന് മുൻപ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്, ഇനി മുതൽ തനിക്ക് രണ്ട് പെൺമക്കൾ; ജയറാം

ഏപ്രിൽ 21-ന് രാവിലെ 10 മുതൽ 30-ന് വൈകീട്ട് അഞ്ച് വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. മേയ് ആറിന് വൈകീട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാൻ സമയമുണ്ട്. ജെ.ഇ.ഇ. മെയിൻ പേപ്പർ 1 പരീക്ഷയിൽ വിവിധ കാറ്റഗറികളിൽനിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്ത്, അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക. ഐ.ഐ.ടി. മദ്രാസ് ആണ് സംഘാടകസ്ഥാപനം.

Also read:കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News