കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ജെഫ് ബെസോസിന്

ലോകത്തിലെ ശതകോടീശ്വരന്മാരുടെ ഓരോ വർഷത്തെയും ആസ്തികളിൽ ഏറ്റക്കുറച്ചിലുണ്ടാവുന്നത് സ്വാഭാവികമാണ് .ചില നഷ്ടങ്ങൾ കോടീശ്വരന്മാരുടെ പട്ടികയിൽ അവസാനനിരയിലേക്കെത്തിക്കാൻ തക്കതായിരിക്കും . കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ ഏറ്റവും നഷ്ടം സംഭവിച്ച കോടീശ്വരൻ ജെഫ് ബെസോസ് ആണെന്നാണ് പറയുന്നത്. അതെ . രണ്ടാം സ്ഥാനത്തു നിന്ന് ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അദാനിയേക്കാൾ കൂടുതലാണ് ബെസോസിന് കഴിഞ്ഞ വർഷം നഷ്ടമായതത്രെ .

ആഗോള ഓൺലൈൻ ഷോപ്പിംഗ് സംരംഭമായ ആമസോണിന്റെ സ്ഥാപകനാണ് ജെഫ് ബെസോസ് . യുഎസ് കോടീശ്വരനായ ജെഫിന് കഴിഞ്ഞ വർഷം നഷ്ടമായത് 70 ബില്യൺ ഡോളർ മൂല്യം വരുന്ന വ്യക്തിഗത സ്വത്താണ്. ആസ്തിയിൽ 70 ബില്യൺ ഡോളറിന്റെ കുറവ് വന്നെങ്കിലും ബെസോസിന് ഇപ്പോഴും 118 കോടിയുടെ ആസ്തിയുണ്ട് . ഹുറൂൺ റിച്ച് ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ച പട്ടികയിലാണ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

കൂടുതൽ സ്വത്ത് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ജെഫിന് തൊട്ടു പിന്നിലുള്ളത് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് ആണ്. 157 ബില്യൺ ഡോളർ ആസ്തിയുള്ള മസ്കിന് നഷ്ടമായത് 48 ബില്യൺ ഡോളറാണ്. 44 ബില്യൺ ഡോളറിന്റെ കുറവുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ മൂന്നാം സ്ഥാനത്തും ലാറി പേജ് നാലാം സ്ഥാനത്തുമുണ്ട് . സമ്പന്നരുടെ പട്ടികയിൽ വലിയ വീഴ്ച സംഭവിച്ച അദാനിക്ക് നഷ്ടമായത് 28 ബില്യൺ ഡോളറാണെങ്കിൽ , മുകേഷ് അംബാനിക്ക് നഷ്ടമായത് 21 ബില്യൺ ഡോളറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News