
വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ (EDVA) മുൻ യുഎസ് അറ്റോർണി ജെസീക്ക ആബറിനെ ശനിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ആണ് ഇവർ രാജിവെച്ചത്. വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി അലക്‌സാണ്ട്രിയ പൊലീസ് അറിയിച്ചു.
2021 ഓഗസ്റ്റിൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ, വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണിയായി ജെസീക്ക ആബറിനെ നാമനിർദ്ദേശം ചെയ്തു.
2009-ൽ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായാണ് അവർ EDVA-യിൽ സേവനം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ്, പൊതു അഴിമതി, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, കുട്ടികളെ ചൂഷണം ചെയ്യൽ എന്നീ കേസുകൾ വിചാരണ ചെയ്തുകൊണ്ട് ആയിരുന്നു ആരംഭം.
2015 മുതൽ 2016 വരെ, മിസ് ആബർ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷനിലെ അസിസ്റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലായി സേവനമനുഷ്ഠിച്ചു. 2016 മുതൽ യുഎസ് അറ്റോർണിയാകുന്നതുവരെ, EDVA യുടെ ക്രിമിനൽ ഡിവിഷന്റെ ഡെപ്യൂട്ടി ചീഫായും അവർ സേവനമനുഷ്ഠിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here