ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

കനറാ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ​ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇഡി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം പി എം എല്‍ എ (കള്ളപ്പണം വെളുപ്പിക്കല്‍) നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.

also read:സൗദി പ്രൊ ലീഗിൽ അൽ നസറിന് തുടർച്ചയായ മൂന്നാം വിജയം; വീണ്ടും തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ മേയ്യിൽ സിബിഐയും ജൂണില്‍ ഇഡിയും ​നരേഷ് ​ഗോയലുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.കേസിൽ ജെറ്റ് എയർവേയ്‌സ്, ഗോയൽ, ഭാര്യ അനിത, ചില മുൻ കമ്പനി എക്‌സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ എഫ്‌ഐആറിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

also read:വി എസ് എസ് സി പരീക്ഷ തട്ടിപ്പ്; പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡിന് 848.86 കോടി രൂപയുടെ വായ്പാ പരിധിയും വായ്പയും അനുവദിച്ചുവെന്ന ബാങ്കിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്, അതിൽ കുടിശ്ശികയായി നിലവിലുള്ളത് 538.62 കോടി രൂപയാണ്.
യാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News