ഏറ്റവും സ്വാധീനമുള്ള നൂറുപേരിലെ ഇന്ത്യന്‍ വംശജന്‍; ജിഗര്‍ ഷായെ കുറിച്ചറിയണം

2024ലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ വംശജന്‍. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് എനര്‍ജിയുടെ ലോണ്‍ പ്രോഗ്രാംസ് ഓഫീസ് ഡയറക്ടര്‍ ജിഗര്‍ ഷായാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടം നേടിയത്.

ALSO READ: എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം; മൂല്യനിര്‍ണയം പൂര്‍ത്തിയായി

പ്രോജക്ട് ഫിനാന്‍സ്, ക്ലീന്‍ ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ വിദഗ്ദ്ധനായ അദ്ദേഹം ക്ലീന്‍ എനര്‍ജിയില്‍ വൈദഗ്ധ്യമുള്ള വ്യക്തിയാണ്. 25 വര്‍ഷത്തിലേറെയായി അദ്ദേഹം ക്ലീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. സ്റ്റെര്‍ലിംഗ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. 1996-ല്‍ ഇല്ലിനോയി യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ബിരുദം നേടിയിട്ടുണ്ട്.

ALSO READ: 60 വർഷമായതിൻ്റെ ആനിവേഴ്സറി എഡീഷനുമായി ഫോർഡ് മുസ്താങ്ങ്

ഊര്‍ജ വകുപ്പില്‍ ജോലി ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഈ രംഗത്ത് വൈദ?ഗ്ധ്യം നേടി. ജനറേറ്റ് ക്യാപിറ്റലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിടടുണ്ട്. ക്രിയേറ്റിംഗ് ക്ലൈമറ്റ് വെല്‍ത്ത്: അണ്‍ലോക്കിംഗ് ദ ഇംപാക്ട് ഇക്കണോമി എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News