
ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയായ ജിംനിക്ക് ഇന്ത്യൻ നിരത്തുകളിൽ പ്രതീക്ഷിച്ച് സ്വീകാര്യതയല്ല ലഭിച്ചത്. മാരുതിയുടെ കാറുകളിൽ ഇന്ത്യയിൽ ഏറ്റവും വില്പന കുറവുള്ളതും ജിംനിക്കാണ്. ഓഫറുകൾ പലതും പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനൊന്നും ജിംനിയുടെ വില്പന ഉയർത്താൻ സാധിച്ചില്ല.
എന്നാൽ ലാറ്റിനമേരിക്ക, തെക്കു-കിഴക്കൻ ഏഷ്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പശ്ചിമേഷ്യൻ രാജ്യങ്ങൾ മുതലായ സ്ഥലത്ത് ജിംനിക്ക് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജപ്പാനിലും ജിംനിയുടെ ലോഞ്ചിങ്ങ് നടന്നു.
Also Read: ഈ പടക്കുതിരക്ക് വില 3 ലക്ഷം; സൂപ്പർ ബൈക്ക് പുറത്തിറക്കി ഡിക്യുവിന്‍റെ കമ്പനി
ജിംനി നൊമാഡ് എന്നാണ് 5 ഡോർ മോഡലിന് പേരിട്ടിരിക്കുന്നത്. ജിംനി ഇന്ത്യയിൽ നിർമിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയാണ് കമ്പനി ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ജപ്പാനിൽ ജിംനിക്ക് ലഭിച്ചിരിക്കുന്നത്. 4 ദിവസം കൊണ്ട് മെയിഡ് ഇൻ ഇന്ത്യയായ ജിംനി 5 ഡോർ മോഡലിന് അരലക്ഷം ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. ഡിമാൻഡ് മൂലം ജിംനി നൊമാഡിന്റെ ബുക്കിങും താത്കാലികമായി കമ്പനി നിർത്തി.
ഹരിയാനയിലെ മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് ജിംനി നിർമിക്കുന്നത്. ഏകദേശം നൂറ് രാജ്യങ്ങളിലേക്ക് ജിംനി കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Also Read: 20.75 കിലോമീറ്റർ മൈലേജ്, ലക്ഷ്വറി യാത്ര; ഫെബ്രുവരിയിൽ നിരത്തിലെത്തുന്ന സിറോസിന്റെ വിലയും വിശേഷങ്ങളും
ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ നിർമ്മിത എസ്‌യുവിയാണ് ജിംനി. ആദ്യത്തേത് ഫ്രോങ്ക്‌സാണ്. 101 bhp പവറും 134 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B, ഫോർ സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ജിംനി എസ്‌യുവിയുടെ ഹൃദയം. ജിംനി നൊമാഡിന്റെ 5സ്പീഡ് മാനുവൽ വേരിയന്റിന് 2,651,000 യെൻ (14.88 ലക്ഷം രൂപ) മുതൽ വില ആരംഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റിന് 2,750,000 യെൻ അതായത് 15.43 ലക്ഷം രൂപ വിലവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

