ജിയോ സിനിമ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ലയിക്കുന്നു; ‘ജിയോ ഹോട്ട്‌സ്റ്റാർ’ ഉടൻ

jio hotstar

ജിയോ സിനിമയെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് റിലയൻസ്. പുതിയ സ്ഥാപനത്തെ ജിയോഹോട്ട്‌സ്റ്റാർ എന്ന് വിളിക്കും. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന് മികച്ച സാങ്കേതിക അടിസ്ഥാന സൗകര്യമുള്ളതിനാൽ രണ്ട് പ്ലാറ്റ്‌ഫോമുകൾക്കും പ്രത്യേകം നിൽക്കാനാകും. വരാനിരിക്കുന്ന ഐപിഎൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ ആപ്പിൽ സ്ട്രീം ചെയ്യും. എല്ലാ സ്പോർട്സ് കണ്ടന്‍റുകളും 2025 ജനുവരിയോടെ ജിയോ സിനിമാസിൽ നിന്ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലേക്ക് മാറും. ഉപഭോക്താക്കൾക്കു‍ള്ള മാസവരിയിൽ മാറ്റങ്ങളൊന്നും നിലവിൽ വന്നിട്ടില്ല.

ALSO READ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News