
ടെലികോം രംഗത്ത് ജിയോ വീണ്ടും മത്സരത്തിനൊരുങ്ങുകയാണ്. അടുത്തിടെ ബിഎസ്എൻഎൽ ഒഴികെ മിക്ക ടെലികോം കമ്പനികളും അവരുടെ റീചാർജ് പ്ലാനുകളിലെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ജിയോ അവതരിപ്പിച്ച റീചാർജ് പ്ലാനുകൾ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു മാസത്തേക്ക് അൺലിമിറ്റഡും കോളും അത്യാവശ്യം ഡാറ്റയും നൽകുന്ന 200 രൂപയിൽ കുറഞ്ഞ പ്ലാനുകളാണിത്. കുറഞ്ഞ നിരക്കിലുള്ള റീചാർജിംഗ് പ്ലാൻ തെരയുന്നവർക്ക് ജിയോയുടെ പ്ലാനുകൾ ഗുണം ചെയ്യും. സെക്കൻഡറി നമ്പറായി ജിയോ ഉപയോഗിക്കുന്നവർക്കും പുതിയ പ്ലാനുകൾ ഗുണം ചെയ്യും.
189 രൂപയുടെ അഫോഡബിൾ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തെ പ്ലാനിനു കീഴിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോൾ ലഭ്യമാണ് ഇതിനോടൊപ്പം രണ്ട് ജിബി ഡാറ്റയും ലഭിക്കും. അത്യാവശ്യ കാര്യത്തിന് ഈ ഡാറ്റ ഉപയോഗിക്കാനാകും. ഇതിനോടൊപ്പം 300 എസ്എംഎസുകൾ അയയ്ക്കാനാകും. ജിയോ ടിവിയിലേക്കും ജിയോഎഐക്ലൗഡിലേക്കും ആക്‌സസ് ലഭ്യമാണ്. എന്നാൽ ഡാറ്റ തീർന്നാൽ അധിക ഡാറ്റയ്ക്കായി ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ജിയോയുടെ മറ്റ് റീചാർജിംഗ് പ്ലാനുകൾ ഏതെല്ലാമാണെന്ന് നോക്കാം.
also read: പോസ്റ്റ് ഓഫീസുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? പാൻ കാർഡില്ലെങ്കിൽ പണി കിട്ടും, പുതിയ മാറ്റം ഇങ്ങനെ
195 രൂപയുടെ പ്ലാൻ
15 ജിബി ഹൈ-സ്പീഡ് ഡാറ്റ
90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
6.50 രൂപ ടോക്ക്‌ടൈം
എല്ലാം 30 ദിവസത്തേക്ക് സാധുവാണ്
ക്രിക്കറ്റ്, ഒടിടി ഉള്ളടക്കം എന്നിവ ധാരാളം സ്ട്രീം ചെയ്യുന്ന ആളുകൾക്കായി ഇത് നിർമ്മിച്ചിരിക്കുന്നു.
149 രൂപയുടെ പ്ലാൻ
10 ജിബി ഡാറ്റ
90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ
30 ദിവസത്തേക്ക് 4.97 രൂപ ടോക്ക്‌ടൈം
സ്ഥിരമായ OTT പ്രേക്ഷകർക്ക് വളരെ അനുയോജ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

